വിദ്യാര്‍ഥികളുടെ പ്രശ്നം ഉയര്‍ത്തി എസ്.എഫ്. ഐ എന്നും പോരാടിയിട്ടുണ്ട്."പഠിക്കുക,പോരാടുക" എന്നതാണ് ഞങ്ങളുടെ നയം.ഒരുപാട് അവകാശങ്ങള്‍ സമരത്തിലൂടെ നേടിയെടുത്തിട്ടുമുണ്ട്.അതിനൊന്നും എസ്.എഫ്. ഐക്ക് ഒരു നല്ലവാക്ക്,അല്ലെങ്കില്‍ നിങ്ങള്‍ ചെയ്യുന്നതാണ് ശരി എന്ന് ഒരു കാലത്തും വിമര്‍ശകര്‍ പറഞ്ഞിട്ടില്ല. കാമ്പസുകളില്‍ നിന്നാണ് അതിനുള്ള അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുനത്. ഇന്ന് 35 ലക്ഷം വിദ്യാര്‍ഥികളാണ് എസ്.എഫ്. ഐ www.sfikeralaejournal.org/photo_gallery.htmഅംഗങ്ങള്‍ ആയിട്ടുള്ളത്. മഹാഭുരിപക്ഷം കോളേജുകളും സര്‍വകലാശാലകളും ഭരിക്കുന്നത്‌ എസ്.എഫ്. ഐ ആണ്. വിദ്യാര്‍ഥി സമൂഹത്തിനു ഈ പ്രസ്ഥാനത്തില്‍ ഉള്ള വിശ്വാസം ആണ് ഇത് വ്യക്തമാക്കുന്നത്. കാരണം അവരെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഇടപെടുന്നത് മറ്റു പ്രസ്ഥാനങ്ങള്‍ അല്ല.  മദ്യവും മഴക്കുമരുന്നും വര്‍ഗീയതയും  അടക്കിഭരിച്ചിരുന്ന അരാജകത്വം നിറഞ്ഞ കാമ്പസുകളെ  സര്‍ഗാത്മകതയുടെ പാതയിലേക്ക് കൈപിടിച്ചു നടത്തിയ എസ്.എഫ്. ഐ യെ എങ്ങിനെ ക്രിമിനലുകള്‍ എന്ന് വിളിക്കാന്‍ കഴിയും

No comments:

Post a Comment